മലേഷ്യ എയർലൈൻസ് വിസിറ്റ് മലേഷ്യ ഓഫർ

Posted on: October 17, 2014

Malaysia-Airlines-big

ടൂറിസം മലേഷ്യയുമായി സഹകരിച്ച് വിസിറ്റ് മലേഷ്യ 2014 ന്റെ ഭാഗമായി മലേഷ്യ എയർലൈൻസ് വിവിധ ഓഫറുകൾ അവതരിപ്പിച്ചു. ഒക്‌ടോബർ 20 വരെയെടുക്കുന്ന ഇക്‌ണോമി ക്ലാസ് ടിക്കറ്റുകളിൽ ഇപ്പോൾ മുതൽ 2015 മെയ് 31 വരെ യാത്ര ചെയ്യാം.

മലേഷ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന നഗരങ്ങൾ, നിറപ്പകിട്ടാർന്ന സംസ്‌കാരം, രുചി വൈവിധ്യങ്ങൾ എന്നിവ അടുത്തറിയാൻ, അടുത്ത ആറുമാസത്തിനുള്ളിൽ സൗകര്യപ്രദമായ സമയത്ത് യാത്രചെയ്യാനുള്ള അവസരമാണിതെന്ന് മലേഷ്യ എയർലൈൻസ് റീജണൽ സീനിയർ വൈസ് പ്രസിഡന്റ് അസ്ഹർ ഹമീദ് പറഞ്ഞു.

കൊച്ചി, ചെന്നൈ, ബംഗലുരു, ഹൈദരബാദ്, മുംബൈ, ദൽഹി എന്നിവിടങ്ങളിൽ നിന്ന് മലേഷ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാം. ഫാമിലി ഹോളിഡേ ഡെസ്റ്റിനേഷനായ മലേഷ്യയിലേക്ക് കൂടുതൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മലേഷ്യയുടെ ഡയറക്ടർ മനോഹരൻ പെരിയസാമി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നു ക്വാലാലംപൂരിലേക്ക് 13,987 രൂപയും, ലങ്കാവിയിലേക്ക് 16,656 രൂപയും, പെനാംഗ്, ജോഹർ ബാരു എന്നിവിടങ്ങളിലേക്ക് 16,342 രൂപയും, കോട്ട കിനബാലു, കുച്ചിംഗ് എന്നിവിടങ്ങളിലേക്ക് 18,860 രൂപയുമാണ് ഇക്‌ണോമി ക്ലാസ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ. എയർപോർട്ട് ടാക്‌സ്, സർചാർജ്, 30 കിലോ ചെക്കിൻ ബാഗേജ്, 7 കിലോ വരെയുള്ള ഒരു പീസ് കാബിൻ ബാഗേജ് എന്നിവ ഉൾപ്പെടെയാണ് പ്രത്യേക നിരക്കുകൾ.

ടിക്കറ്റുകൾ മലേഷ്യൻ എയർലൈൻസ് വെബ്‌സൈറ്റിലൂടെയും, കോൾ സെന്റർ, ടിക്കറ്റിംഗ് ഓഫീസുകൾ, അംഗീകൃത എജന്റുമാർ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.