സാംസംഗ് ഒനിക്‌സ് സിനിമ എൽഇഡി സ്‌ക്രീൻ വിപണിയിൽ

Posted on: June 1, 2018

കൊച്ചി : സാംസംഗ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള സാംസംഗ് ഒനിക്‌സ് സിനിമ എൽഇഡി സ്‌ക്രീൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

തീയേറ്റർ സാങ്കേതിക വിദ്യയുടെ പൊളിച്ചെഴുത്താണ് സാംസംഗ് ഒനിക്‌സ് സിനിമ എൽഇഡി സ്‌ക്രീൻ എന്ന് സാംസംഗ് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് എന്റർപ്രൈസ് ബിസിനസ് വൈസ് പ്രസിഡണ്ട് പുനീത് സേഥി പറഞ്ഞു. ഇന്ത്യയിലെ സിനിമാ പ്രേമികൾക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും സാംസംഗ് ഒനിക്‌സ് സിനിമ എൽഇഡി സ്‌ക്രീൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള ദൃശ്യമികവാണ് സാംസംഗ് ഒനിക്‌സ് സിനിമ എൽഇഡി സ്‌ക്രീനിന്റെ പ്രത്യേകത. കറുപ്പ് നിറത്തിലുള്ള സ്‌ക്രീൻ കൃത്യതയാർന്ന ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നു. ഒനിക്‌സ് വ്യൂ, ഒനിക്‌സ് 3ഡി, ഒനിക്‌സ് സൗണ്ട് എന്നിവയാണ് പുതിയ സ്‌ക്രീനിനെ ആകർഷകമാക്കുന്നത്.

മികച്ച ബ്രൈറ്റ്‌നസും അനന്തമായ കോൺട്രാസ്റ്റും വഴി മനോഹരമായ ദൃശ്യാനുഭവം നൽകാൻ സഹായിക്കുന്നതാണ് ഒനിക്‌സ് വ്യൂ. സിനിമക്ക് എച്ച്ഡിആർ മികവ് നൽകാൻ ഇത് സഹായിക്കുന്നു. സാധാരണ സിനിമാ പ്രോജക്ടറുകൾ നൽകുന്നതിനേക്കാൾ പത്ത് മടങ്ങ് അധികം ബ്രൈറ്റ്‌നസ് ലെവൽ നൽകുന്നതാണ് ഇത്. കോർപ്പറേറ്റ് പരിപാടികൾക്കും, സ്റ്റേജ്, സ്‌പോർട്‌സ് ഷോകൾക്കുമെല്ലാം അനുയോജ്യമാണ് പുതിയ സ്‌ക്രീൻ.

3ഡി സിനിമകൾ അതിന്റെ എല്ലാ നിലവാരത്തോടെയും ആസ്വദിക്കാൻ സഹായിക്കുന്നതാണ് 3ഡി ഒനിക്‌സ് സിനിമാ എൽഇഡി സ്‌ക്രീൻ. ദൃശ്യങ്ങളിലെ ഏറ്റവും സൂക്ഷ്മമായ ഭാഗങ്ങൾ പോലും പുതിയ സ്‌ക്രീൻ അനുഭവവേദ്യമാക്കും.

ഏറ്റവും മികച്ച ശബ്ദസംവിധാനമാണ് പുതിയ സ്‌ക്രീനിലേത്. ജെബിഎൽ സിസ്റ്റമാണിതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒനിക്‌സ് സ്‌ക്രീനിന് അനുസൃതമായ സാങ്കേതിക തികവ് ഉൾക്കൊള്ളുന്ന തരത്തിലേക്ക് സിനിമയുടെ നിലവാരം ഉയർത്താൻ സാങ്കേതിക പ്രവർത്തകരുമായി സാംസംഗ് ധാരണയിലെത്തിയിട്ടുണ്ട്.