ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 26, 2018

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 179.79 പോയിന്റ് ഉയർന്ന് 35,649 പോയിന്റിലും നിഫ്റ്റി 66.35 പോയിന്റ് ഉയർന്ന് 10,729 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എൽ & ടി, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺ ഫാർമ, യെസ് ബാങ്ക്, ടിസിഎസ്, എൻടിപിസി, ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, ഒഎൻജിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |