ഐസിഐസിഐ ബാങ്കിന് 119.5 കോടി നഷ്ടം

Posted on: July 28, 2018

മുംബൈ : ഐസിഐസിഐ ബാങ്കിന് നടപ്പ് വർഷം ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ 119.5 കോടി രൂപ നഷ്ടം. ആദ്യമായാണ് ഐസിഐസിഐ ബാങ്ക് നഷ്ടത്തിലേക്ക് പതിക്കുന്നത്. 2017 ഏപ്രിൽ -ജൂൺ ക്വാർട്ടറിൽ 2,049 കോടി രൂപ അറ്റാദായം നേടിയിരുന്നു.

മൊത്തം വരുമാനം 16,847.04 കോടിയിൽ നിന്ന് 18,574.17 കോടി രൂപയായി ഉയർന്നു. കിട്ടാക്കടത്തിനായി കൂടുതൽ തുക വകയിരുത്തിയതാണ് നഷ്ടത്തിന് കാരണം. 5,971.29 കോടി രൂപയാണ് മൊത്തം വകയിരുത്തൽ. അതിനിടെ, മൊത്തം കിട്ടാക്കടം വായ്പയുടെ 7.99 ശതമാനത്തിൽ നിന്ന് 8.81 ശതമാനമായി ഉയർന്നു.

TAGS: ICICI BANK |