ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: April 6, 2018

മുംബൈ : ഇന്നലത്തെ മുന്നേറ്റം നിലനിർത്താനാകാതെ ഓഹരിവിപണികൾ നഷ്ടത്തിൽ. യുഎസ് – ചൈന വ്യാപാരതർക്കം സംബന്ധിച്ച ആശങ്കകളാണ് വിപണിയെ തളർത്തിയത്. മറ്റ് ഏഷ്യൻ വിപണികളിൽ സമ്മിശ്രപ്രതികരമാണ് ദൃശ്യമായത്.

ബിഎസ്ഇ സെൻസെക്‌സ് 90.96 പോയിന്റ് കുറഞ്ഞ് 33,505 പോയിന്റിലും നിഫ്റ്റി 31.85 പോയിന്റ് കുറഞ്ഞ് 10,293 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്.

പവർഗ്രിഡ്, ഒഎൻജിസി, എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക്, ഐടിസി, എം & എം, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൽ & ടി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, അക്‌സിസ് ബാങ്ക്, ഹിന്ദ് യൂണിലീവർ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |