ഓഹരിവിപണികളിൽ നേരിയ നഷ്ടം

Posted on: December 26, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 21.47 പോയിന്റ് കുറഞ്ഞ് 33,918 പോയിന്റിലും നിഫ്റ്റി 8.75 പോയിന്റ് കുറഞ്ഞ് 10,484 പോയിന്റിലുമാണ് രാവിലെ 10.55 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്‌സ്, യെസ് ബാങ്ക്, ഡോ.റെഡീസ്, റിലയൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |