ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ

Posted on: December 21, 2017

മുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 9.40 പോയിന്റ് ഉയർന്ന് 33,786 പോയിന്റിലും നിഫ്റ്റി 9.15 പോയിന്റ് ഉയർന്ന് 10,453 പോയിന്റിലുമാണ് രാവിലെ 9.41 ന് വ്യാപാരം നടക്കുന്നത്.

ഹീറോ മോട്ടോകോർപ്, സൺഫാർമ, അദാനി പോർട്ട്‌സ്, എൽ & ടി, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എം & എം, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |