ഐസിഐസിഐ ലെംബാർഡ് ജനറൽ ഇൻഷൂറൻസ് ഐപിഒ 15 മുതൽ

Posted on: September 12, 2017

കൊച്ചി : ഐസിഐസിഐ ലെംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഐപിഒ സെപ്റ്റംബർ 15 മുതൽ 19 വരെ നടത്തും. പത്തു രൂപ മുഖവിലയുള്ള 86,247,187 ഓഹരികളാണ് പബ്ലിക് ഇഷ്യുവിലൂടെ വിൽക്കുന്നത്.

ഐസിഐസിഐ ബാങ്കിനുള്ള 31,761,478 ഓഹരികളും എഫ്.എ.എൽ. കോർപറേഷനുള്ള 54,485,709 ഓഹരികളും ഉൾപ്പെടെയാണിത്. 651 രൂപ മുതൽ 661 രൂപ വരെയാണ് പ്രൈസ് ബാൻഡ്. ഇഷ്യുവിന് ശേഷം ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റു ചെയ്യും.