ഓഹരിവിപണികളിൽ നഷ്ടം

Posted on: August 4, 2017

മുംബൈ : നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടം. ബാങ്കിംഗ് ഓഹരികൾ നെഗറ്റീവ് ട്രെൻഡിലാണ്. ഫാർമ, ഐടി ഓഹരികളും വില്പനസമ്മർദ്ദത്തിലാണ്. മഹീന്ദ്ര & മഹീന്ദ്ര, അപ്പോളോ ടയേഴ്‌സ്, എംആർഎഫ് തുടങ്ങിയ എഴുപതോളം കമ്പനികളുടെ ഒന്നാം ക്വാർട്ടർ ഫലങ്ങൾ ഇന്ന് പുറത്ത് വരും.

ബിഎസ്ഇ സെൻസെക്‌സ് 31.34 പോയിന്റ് കുറഞ്ഞ് 32,206 പോയിന്റിലും നിഫ്റ്റി 9.50 പോയിന്റ് കുറഞ്ഞ് 10,004 പോയിന്റിലുമാണ് രാവിലെ 9.19 ന് വ്യാപാരം നടക്കുന്നത്.