ഓഹരിവിപണികളിൽ നേട്ടം

Posted on: August 1, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. റിസർവ് ബാങ്ക് പലിശനിരക്കിൽ കുറവ് വരുത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ബിഎസ്ഇ സെൻസെക്‌സ് 37.76 പോയിന്റ് ഉയർന്ന് 32,552 പോയിന്റിലും നിഫ്റ്റി 16.95 പോയിന്റ് ഉയർന്ന് 10,094 പോയിന്റിലുമാണ് രാവിലെ 10.22 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, വിപ്രോ, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, സിപ്ല, ടിസിഎസ്, ഹീറോമോട്ടോകോർപ്, എം & എം, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, കോൾ ഇന്ത്യ, ഹിന്ദ് യൂണീലിവർ, മാരുതി സുസുക്കി, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, അക്‌സിസ് ബാങ്ക്, ഒഎൻജിസി, എൽ & ടി, ലുപിൻ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |