സെൻസെക്‌സ് 514 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 15, 2016

bse-logo-bigമുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 514.9 പോയിന്റ് കുറഞ്ഞ് 26,304 പോയിന്റിലും നിഫ്റ്റി 187.85 പോയിന്റ് കുറഞ്ഞ് 8,108 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2351 ഓഹരികൾ നഷ്ടം നേരിട്ടു. 349 ഓഹരികൾ നേട്ടമുണ്ടാക്കി.

ടാ്റ്റാ മോട്ടോഴ്‌സ് 7 ശതമാനം നഷ്ടം നേരിട്ടു. മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഐടിസി, അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, വേൾപൂൾ, ബ്ലൂസ്റ്റാർ, സിംഫണി, ഡാബർ, ഏഷ്യൻ പെയിന്റ്‌സ്, ഗോദ്‌റെജ് കൺസ്യൂമർ, പിസി ജുവല്ലേഴ്‌സ്, തങ്കമയിൽ ജുവല്ലറി, ഗീതാഞ്ജലി ജെംസ്, ജിഐസി ഹൗസിംഗ് ഫിനാൻസ്, ഡിഎച്ച്എഫ്എൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു.

കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ വിദേശ നിക്ഷേപസ്ഥാപനങ്ങൾ 4,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. വെള്ളിയാഴ്ച മാത്രം വില്പന നടത്തിയത് 1,493 കോടിയുടെ ഓഹരികൾ.