ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: October 7, 2016

bombay-stock-exchange-big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ ഓഹരിവിപണികൾ നഷ്ടത്തിൽ. ആഗോള വിപണികൾ ഫ്‌ളാറ്റ് മോഡിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നത് ഇന്ത്യൻ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ബിഎസ്ഇ സെൻസെക്‌സ് 14.32 പോയിന്റ് കുറഞ്ഞ് 28,091 പോയിന്റിലും നിഫ്റ്റി 8.95 പോയിന്റ് കുറഞ്ഞ് 8,700 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ് ലാബ്‌സ്, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എൽ & ടി തുടങ്ങി ഓഹരികൾ നഷ്ടം നേരിട്ടു.

ടാറ്റാ സ്റ്റീൽ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |