എൻ എസ് ഇ എമർജിലേക്ക് ഏഴ് കമ്പനികൾ കൂടി

Posted on: September 29, 2016

nse-emerge-big

കൊച്ചി : ഏഴ് ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ കൂടി സെപ്റ്റംബർ 30 ന് എൻ എസ് ഇ എമർജിൽ ലിസ്റ്റു ചെയ്യും. 3.86 കോടി രൂപ മുതൽ 14.80 കോടി രൂപ വരെയുള്ള ഐപിഒകളാണ്  ഇതിൽ ഉൾപ്പെടുന്നത്. എമർജ് പ്ലാറ്റ്‌ഫോമിൽ നിലവിൽ 42 കമ്പനികളാണ് ലിസ്റ്റു ചെയ്തിട്ടുള്ളത്.

ഗ്രീടെക്‌സ് ഇൻഡസ്ട്രീസ്, ധനുകാ റിയാലിറ്റി, ശാകാർ ഹെൽത്ത് കെയർ, ആർട്ട് നിർമാൺ, പൻസാരി ഡെവലപ്പേഴ്‌സ്, ഔറംഗബാദ് ഡിസ്റ്റിലറി, ഗ്ലോബ് ഇന്റർനാഷണൽ കാരിയേഴ്‌സ് എന്നിവയാണ് എൻ എസ് ഇ എമർജിൽ ലിസ്റ്റു ചെയ്യുന്ന കമ്പനികൾ.

എൻ എസ് ഇ എമർജിലൂടെ ഫണ്ട് സമാഹരിക്കുന്നതിനെക്കുറിച്ചു സംരംഭകരെ കൂടുതൽ ബോധവത്ക്കരിക്കാൻ കൂടി തങ്ങൾ ശ്രമിക്കുകയാണെന്ന് എൻ എസ് ഇയുടെ ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് ആൻഡ് എസ് എം ഇ വിഭാഗം മേധാവി രവി വരാണസി ചൂണ്ടിക്കാട്ടി.

TAGS: NSE Emerge |