ബ്രിന്റോൺ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ

Posted on: January 19, 2018

കൊച്ചി : ബ്രിന്റോൺ ഫാർമസ്യൂട്ടിക്കൽസ് വിറ്റിലിഗോ ശ്രേണിയിലുള്ള ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ആന്റി ആക്‌നേ, സൺസ്‌ക്രീൻ, കേശ സംരക്ഷണം, ആന്റി ഫംഗലുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കൊച്ചിയിൽ നടക്കുന്ന ഡെർമാകോൺ 2018 കോൺഫറൻസിൽ പുറത്തിറക്കിയത്.

ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്‌സ്, വെനെറോളജിസ്റ്റ്‌സ് ആൻഡ് ലെപ്രോളജിസ്റ്റ്‌സ് (ഐ.എ.ഡി.വി.എൽ.) സംഘടിപ്പിച്ച കോൺഫറൻസിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആറായിരത്തിലേറെ ഡെർമറ്റോളജിസ്റ്റുമാരാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ഫാർമ വിപണിയിൽ വൻ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്ന 2018 ൽ നവീനമായ ഉത്പന്നങ്ങൾക്കായുള്ള ആവശ്യമാകും ഉയരുകയെന്ന് ബ്രിന്റോൺ ഫാർമസ്യൂട്ടീക്കൽസ് മാനേജിംഗ് ഡയറക്ടർ രാഹുൽ കുമാർ ഡാർബ പറഞ്ഞു.

ഇന്ത്യക്കാരുടെ ചർമ്മത്തിന് അനുസൃതമായ ഉത്പന്നങ്ങളാണ് തങ്ങളുടെ ഗവേഷണ പിൻബലത്തിൽ പുറത്തിറക്കിയിരിക്കുന്നതെന്ന് ബ്രിന്റോൺ ഫാർമസ്യൂട്ടീക്കൽസ് ഡയറക്ടർ വിജയ് ക്രിസ്റ്റഫർ ചൂണ്ടിക്കാട്ടി.