ലൈഫ് സി 451 നും സി 459 നും ലൈഫ് മെഗാ ഓഫർ

Posted on: October 6, 2017

കൊച്ചി : ഉത്സവകാലം ആസ്വദിക്കാൻ ലൈഫ് 4 ജി ഫോൺസ് പരിമിത കാലത്തേക്ക് അത്യുഗ്രൻ ഓഫർ പ്രഖ്യാപിച്ചു. ഒക്ടോബർ 22 വരെ ലൈഫിന്റെ രണ്ടു മോഡൽസ് സി 451 നും (4,699 രൂപ), സി 459 നും (4,999 രൂപ) ഫലപ്രദമായി 2,392 രൂപയ്ക്കും 2,692 രൂപയ്ക്കും ലഭ്യമാകും. ഈ മെഗാ ഓഫറിലൂടെ 2,307 രൂപയുടെ ജിയോ സൗജന്യ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ ഓഫറിൽ ഉൾപ്പെടുന്നത് 99 രൂപയുടെ ജിയോ പ്രൈം മെമ്പർഷിപ്പ്, 399 രൂപയുടെ ഡാറ്റ പ്ലാനും, 84 ദിവസത്തെ സൗജന്യ അൺലിമിറ്റഡ് വോയ്‌സും എസ് എം എസും, ഒൻപത് 5 ജിബിയുടെ ഡാറ്റ വൗച്ചേഴ്‌സുമാണ്.

4.5 ഇഞ്ച് ഐ പി എസ് ഡിസ്പ്ലേയും 160 ഡിഗ്രി വ്യൂയിംഗ് അനർഗളുമായി ലൈഫ് സി സീരീസ് മെച്ചപ്പെട്ട വീഡിയോ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഫലപ്രദമായ വിലയിൽ ഒരു 4ജി സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ നല്ല അവസരമാണ്. ജിയോയുടെ ആപ്സായ ജിയോ ടിവി, ജിയോ സിനിമ, ജിയോ മ്യൂസിക്, എന്നിവ തികച്ചും 4ജി നെറ്റ് റ്വർക്കിൽ ആസ്വദിക്കാം.