സ്‌പെഷ്യൽ ക്രിസ്മസ് ക്യാമ്പെയ്‌നുമായി ഫെററോ റോഷർ

Posted on: December 19, 2016

കൊച്ചി : ക്രിസ്മസിനെ വരവേൽക്കാൻ ചോക്ലേറ്റ് ബ്രാൻഡായ ഫെററോ റോഷറും ഒരുങ്ങി. ക്രിസ്മസിനെക്കുറിച്ചുള്ള വിസ്മയകരമായ വീഡിയോകൾ ഓരോ ദിവസവും അവതരിപ്പിച്ചാണ് ഫെററോ റോഷറിന്റെ ഡിജിറ്റൽ പേജ് അവതരിപ്പിക്കുന്നത്. നിങ്ങളുടെ വീട് എങ്ങനെ ക്രിസ്മസിനായി അലങ്കരിക്കാമെന്ന് ഇതിലൂടെ വിവരിക്കും. കടലാസു കൊണ്ടുള്ള ക്രിസ്മസ് ട്രീകൾ, ക്രിസ്മസ് നക്ഷത്രങ്ങൾ എന്നിവ തയാറാക്കുന്ന രീതികളും ഈ ഡിജിറ്റൽ പേജിലൂടെ വിവരിക്കും.

ഓരോ ദിവസവും പുത്തൻ വിഭവങ്ങൾ അണിനിരത്തുന്ന ഈ ഡിജിറ്റൽ പേജിലെ ക്രിസ്മസ് കലണ്ടർ ഡിസംബർ 25 വരെ ലഭ്യമായിരിക്കും. ക്രിസ്മസുമായി ബന്ധപ്പെട്ട ആവേശവും ആഹ്ലാദവും വളർത്തുന്നതാണ് തങ്ങളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫെററോ റോഷർ ഇന്ത്യയുടെ വക്താവ് ചൂണ്ടിക്കാട്ടി. തങ്ങളുടെ ക്രിസ്മസ് നാളുകൾ സുവർണ നാളുകളാക്കുന്ന അലങ്കാരങ്ങളാവും ഇത്തവണ തങ്ങളുടെ ഡിജിറ്റൽ പേജിന്റെ സഹായത്തോടെ ജനങ്ങൾ തയാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Ferrero Rocher |