അമിതാഭ് ബച്ചൻ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ

Posted on: February 15, 2018

അമിതാഭ് ബച്ചൻ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറാകുന്നത് സംബന്ധിച്ച ധാരണാ പത്രം ഒപ്പിടുന്ന ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഈപ്പൻ അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് എം. ജേക്കബ്, ഡെപ്യൂട്ടി മാനേജിംഗ്് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ്, അമിതാഭ് ബച്ചൻ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അഭിനവ് അയ്യർ തുടങ്ങിയവർ.

 

കൊച്ചി : അമിതാഭ് ബച്ചനെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ എല്ലാ ദേശീയ കാമ്പെയിനുകളിലും അമിതാഭ് ബച്ചൻ ഉണ്ടാകും. ജീവിക്കുന്ന ഇതിഹാസമായ ബച്ചനെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ലഭിക്കുത് ഏറെ ആഹ്ലാദകരമാണെന്ന്  മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു. തങ്ങളുടെ വൈവിധ്യമാർന്ന 18 ബിസിനസ് ഡിവിഷനുകൾക്കും യോജിച്ചതാണ് ഈ നീക്കമെും അദേഹം കൂട്ടിച്ചേർത്തു.

മൂല്യങ്ങളിൽ വിട്ടു വീഴ്ചയില്ലാതെ 131 വർഷത്തിലേറെയായി വിശ്വസ്തതയോടെ ബിസിനസ് ചെയ്യുന്ന മുത്തൂറ്റ് ഗ്രൂപ്പുമായുള്ള സഹകരണത്തിൽ തനിക്ക് അഭിമാനമുണ്ടൈന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. വിവിധങ്ങളായ സാമ്പത്തിക സേവനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിലാണ് മുത്തൂറ്റ് ഗ്രൂപ്പ് പ്രകാശമെത്തിച്ചതെും അദേഹം പറഞ്ഞു.