സതീഷ് ശർമ്മ ആത്മ പ്രസിഡന്റ്

Posted on: April 7, 2017

ന്യൂഡൽഹി : സതീഷ് ശർമ്മയെ ഓട്ടോമൊട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ആത്മ) പ്രസിഡന്റായി തെരഞ്ഞെടുത്തു. അപ്പോളോ ടയേഴ്‌സ് ഏഷ്യ,പസഫിക് മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക പ്രസിഡന്റാണ്.

രണ്ട് ദശാബ്ദമായി അപ്പോള ടയേഴ്‌സിൽ പ്രവർത്തിക്കുന്ന സതീഷ് ശർമ്മ കമ്പനി മാനേജ്‌മെന്റ് ബോർഡ് അംഗവുമാണ്. ടയർ വ്യവസായരംഗത്തെ 11 വൻകിട നിർമാതാക്കൾ ആത്മയിൽ അംഗങ്ങളാണ്.