ഇൻഫോസിസ് സ്ഥാപകർ 1.1 ബില്യൺ ഡോളറിന്റെ ഓഹരി വിൽക്കുന്നു

Posted on: December 8, 2014

Infosysoffice-B

ഇൻഫോസിസ് സ്ഥാപകർ 1.1 ബില്യൺ ഡോളറിന്റെ ഓഹരി വിൽക്കുന്നു. സ്ഥാപകരായ എൻ.ആർ. നാരായണമൂർത്തി, നന്ദൻ നിലേക്കനി, എസ്. ഡി. ഷിബു ലാൽ. കെ. ദിനേഷ് എന്നിവരാണ് 32.6 ദശലക്ഷം ഓഹരികൾ വിൽക്കുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് (2069 രൂപ) നിരക്കിനേക്കാൾ 4 ശതമാനം കുറഞ്ഞ നിരക്കിലാണ് (1988.87 രൂപ) വില്പന.

വില്പനയിലൂടെ 1.1 ബില്യൺ ഡോളർ (68,00 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. ഡ്യൂഷെ ബാങ്ക് ആണ് ബുക്ക് റണ്ണർ. സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം പ്രമോട്ടർമാർക്ക് 15.92 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ഓഹരിവില്പന
വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്.