കൊക്കകോള കോസ്റ്റ കോഫി ഏറ്റെടുക്കുന്നു

Posted on: August 31, 2018

ലണ്ടൻ : കൊക്കകോള കോഫീഷോപ്പ് ശൃംഖലയായ കോസ്റ്റയെ ഏറ്റെടുക്കുന്നു. 5.1 ബില്യൺ ഡോളറിന്റേതാണ് (3.9 ബില്യൺ പൗണ്ട്) ഇടപാട്. ബ്രിട്ടണിലെ വിറ്റ്‌ബ്രെഡ് പിഎൽസി ആണ് കോസ്റ്റയുടെ ഉടമകൾ. കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോസ്റ്റയെ വിൽക്കാൻ വിറ്റ്‌ബ്രെഡ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.

ബ്രിട്ടണിൽ 1971 ൽ ആരംഭിച്ച കോസ്റ്റയെ 1995 ൽ ആണ് ഹോട്ടൽ ശൃംഖലയായ വിറ്റ്‌ബ്രെഡ് ഏറ്റെടുക്കുന്നത്. കോസ്റ്റയെ 19 ഔട്ട്‌ലെറ്റുകളിൽ നിന്ന് യൂറോപ്പിലും ഏഷ്യയിലുമായി 4000 ഔട്ട്‌ലെറ്റുകളിലേക്ക് വളർത്തിയത് വിറ്റ്‌ബ്രെഡ് ആണ്.