എൽ & ടി ആറ് കോടി ഓഹരികൾ തിരിച്ചുവാങ്ങുന്നു

Posted on: August 24, 2018

മുംബൈ : ലാർസൺ ആൻഡ് ട്യൂബ്രോ ആറുകോടി ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങുന്നു. ഓഹരി ഒന്നിന് 1,500 രൂപ പ്രകാരമാണ് ഓഹരികൾ വാങ്ങുന്നത്.

1358.65-1359.75 നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഓഹരി തിരിച്ചുവാങ്ങാൻ എൽ & ടി 9,000 കോടി രൂപ മുതൽമുടക്കും.