വാൾമാർട്ട് – ഫ്‌ളിപ്കാർട്ട് ഇടപാട് പൂർത്തിയായി

Posted on: August 19, 2018

ന്യൂഡൽഹി : വാൾമാർട്ട് ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായി. വാൾമാർട്ടിന്റെ 2 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫ്‌ളിപ്കാർട്ടിന്റെ ബിസിനസ് വളർച്ചയ്ക്ക് സഹായകമാകും.

ഏറ്റെടുക്കൽ മാനേജ്‌മെന്റ് തലത്തിൽ മാറ്റമുണ്ടാക്കില്ല. ഫ്‌ളിപ്കാർട്ട് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബിന്നി ബൻസാൽ തുടരും. ഫ്‌ളിപ്കാർട്ടിന്റെ സാമ്പത്തിക കണക്കുകൾ വാൾമാർട്ട് ഇന്റർനാഷണലിന്റെ ഭാഗമാകും.