എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫിന് ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നഗരസഭയിലും 10 പഞ്ചായത്തുകളിലും എൽഡിഎഫ് വ്യക്തമായ ലീഡ് നേടി. ചെങ്ങന്നൂർ നഗരസഭയിൽ സജി ചെറിയാൻ 753 വോട്ടുകളുടെ ലീഡ് നേടി.

മാന്നാർ – 2629, പാണ്ടനാട് – 548, തിരുവൻവണ്ടൂർ – 10, മുളക്കുഴ – 3637, ആല – 866, പുലിയൂർ 637, ബുധനൂർ – 2646, ചെന്നിത്തല – 2353, ചെറിയനാട് – 2485, വെൺമണി 3203 എന്നിങ്ങനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ് നില.