അമിതാബ് ബച്ചൻ മാൻകൈൻഡ് ഫാർമ ബ്രാൻഡ് അംബാസഡർ

Posted on: October 31, 2017

ന്യൂഡൽഹി : അമിതാബ് ബച്ചനെ മാൻകൈൻഡ് ഫാർമ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ബച്ചനിലൂടെ കമ്പനി നല്ല ആരോഗ്യവും താങ്ങാവുന്ന ചികിത്സയും എന്ന സന്ദേശം പ്രചരിപ്പിക്കും. പ്രശസ്തമായ നിരവധി ഒടിസി, എഫ്എംസിജി ഉത്പന്നങ്ങൾ മാൻകൈൻഡ് ശ്രേണയിലുണ്ട്.

മാൻകൈൻഡ് ബ്രാൻഡുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അമിതാബ് ബച്ചൻ പറഞ്ഞു. ജീവനുകൾ സംരക്ഷിക്കാൻ വേണ്ടിയുള്ള മാൻകൈൻഡിന്റെ പ്രവർത്തനത്തിൽ പങ്കാളിയാകുന്നത് ആഹ്ലാദകരമാണെന്നും അമിതാബ് ബച്ചൻ കൂട്ടിച്ചേർത്തു.