എസ് ബി ഐ ഡിജിറ്റൽ ഹാക്കത്തോൺ രണ്ടാം പതിപ്പ്

Posted on: October 19, 2017

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൈസ് ഫോർ ബാങ്ക് എന്ന പേരിൽ ഡിജറ്റൽ ഹാക്കത്തോൺ രണ്ടാം പതിപ്പ് ഒരുക്കുന്നു. എസ് ബി ഐ കൊളാബറേറ്റീവ് ഇന്നോവേഷൻ സെന്ററാണ് ഡിജിറ്റൈസ് ഫോർ ബാങ്കിന് നേതൃത്വം നൽകുന്നത്. ഇത്തവണത്തെ ഹാക്കത്തോൺ നാല് തീമുകൾ അധിഷ്ഠിതമായാണ്. മുഖം തിരിച്ചറിയൽ, ഒപ്പ് തിരിച്ചറിയൽ, ശബ്ദം തിരിച്ചറിഞ്ഞുള്ളവ, ചെക്കിലെ കൃത്രിമത്വം എന്നിവയാണ് നാല് തീമുകൾ.

ബാങ്ക് നേരിടുന്ന തട്ടിപ്പുകൾ കുറക്കാൻ D4B 2017  സഹായിക്കുമെന്ന് എസ് ബി ഐ ഇന്നോവേഷൻ മേധാവി സുധിൻ ബരോക്കർ പറഞ്ഞു. തട്ടിപ്പുകൾ കണ്ടെത്തുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് അദേഹം അഭിപ്രായപ്പെട്ടു

പങ്കെടുക്കുന്നവർ ആദ്യ ഘട്ടത്തിൽ അവരുടെ ആശയങ്ങൾ ഒക്ടോബർ 11 നും 27 നും ഇടയിൽ രജിസ്റ്റർ ചെയ്യണം. നവംബർ 1 മുതൽ 12 വരെയാണ് ഹാക്കത്തോൺ. ഫൈനലിൽ എത്തുന്നവർക്ക് നവംബർ 20-29 വരെ ഉത്പന്നം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. നവംബർ 30 ന് വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് എസ്ബിഐ ഇൻക്യുബേഷൻ, ആക്‌സിലറേഷൻ സൗകര്യങ്ങൾ നൽകും.