മുത്തൂറ്റ് ഫിനാൻസിന് മൂന്നു പുതിയ ഡയറക്ടർമാർ

Posted on: September 26, 2017

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ 20 ാമത് വാർഷിക പൊതുയോഗം മൂന്നു പുതിയ സ്വതന്ത്ര്യ ഡയറക്ടർമാരെ നിയമിച്ചു. പാറ്റ്‌ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജേക്കബ് ബഞ്ചമിൻ കോശി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ പ്രതീപ് ചൗധരി, ചാർട്ടേഡ് അക്കൗണ്ടന്റും വ്യവസായിയുമായ ജോസ് മാത്യു എന്നിവരാണ് പുതിയ ഡയറക്ടർമാർ.

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ബോർഡ് അംഗങ്ങളായതിൽ സന്തോഷമുണ്ടെന്നും ഇവരുടെ അറിവും പരിചയവും കമ്പനിക്ക് നേട്ടങ്ങൾ കൊണ്ടുവരുമെന്നും മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

TAGS: Muthoot Finance |