അഖിലേന്ത്യ ബാങ്ക് പണിമുടക്ക് തുടങ്ങി

Posted on: August 22, 2017

മുംബൈ : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാരുടെ ഒൻപത് യൂണിയനുകൾ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് ആരംഭിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ന്യൂജനറേഷൻ ബാങ്കുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ഇതേ തുടർന്ന് ബാങ്കിംഗ് സേവനങ്ങൾ ഇന്ന് തടസപ്പെടും.

രാജ്യത്തെ 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. 1,32,000 ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും. സ്വകാര്യവത്കരണ – ലയന നീക്കങ്ങൾ ഉപേക്ഷിക്കുക, കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.