യു ബി ബോർഡിൽ നിന്നും മല്യയെ നീക്കി

Posted on: August 12, 2017

ബംഗലുരു : യുണൈറ്റഡ് ബ്രൂവറീസ് ഡയറക്ടർ ബോർഡിൽ നിന്നും വിജയ് മല്യയെ നീക്കം ചെയ്തു. ഇന്നലെ ചേർന്ന് ബോർഡ് യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേരത്തെ ലിസ്റ്റഡ് കമ്പനികളിൽ എന്തെങ്കിലും സ്ഥാനം വഹിക്കുന്നതിൽ നിന്നും സെബി മല്യയെ വിലക്കിയിരുന്നു.

സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലും സെബി തീരുമാനം ശരിവച്ചതോടെയാണ് വിജയ് മല്യയ്ക്ക് യുണൈറ്റഡ് ബ്രൂവറീസിൽ നിന്നും പുറത്തുപോകേണ്ടി വന്നത്. ഓഹരിവിപണിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സെബി മല്യയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.