സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിലേക്ക് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നു

Posted on: November 20, 2016

singapore-airlines-a330-big

ബംഗലുരു : സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നു. ബോയിംഗ് 777, എയർബസ് എ 330 വിമാനങ്ങളാണ് ഇപ്പോൾ സർവീസിന് ഉപയോഗിക്കുന്നത്.

സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിൽ നിന്ന് പ്രതിവാരം 104 സർവീസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. 2017 മുതൽ എയർബസ് എ350 ഉം 2018 മുതൽ ബോയിംഗ് 787-10 എക്‌സ് വിമാനങ്ങളും ഇന്ത്യൻ സർവീസുകൾക്ക് ഏർപ്പെടുത്തുമെന്ന് സിംഗപ്പൂർ എയർലൈൻസ് ജനറൽ മാനേജർ (ഇന്ത്യ) ഡേവിഡ് ലിം പറഞ്ഞു.