April 2024
ലുലു ഗ്രൂപ്പ് ഒമാനിൽ 7 ഹൈപ്പർമാർക്കറ്റുകൾ തുറക്കും
Posted on: February 7, 2016
മസ്‌ക്കറ്റ് : ലുലു ഗ്രൂപ്പ് രണ്ട് വർഷത്തിനുള്ളിൽ ഒമാനിൽ 7 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് ഒമാനിലെ സുവൈഖിൽ ആരംഭിച്ച ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമാനിൽ പ്രവർത്തിക്കാൻ നൽകുന്ന പ്രോത്സാഹനത്തിനും പിന്തുണയ്ക്കും സുൽത്താൻ കാബൂസ് ബിൻ സായിദിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി നന്ദി രേഖപ്പെടുത്തി. ഒമാനി യുവജനങ്ങൾക്ക് പരിശീലനവും തൊഴിലവസരങ്ങളും നൽകുമെന്ന് അദേഹം പറഞ്ഞു. 2000 ഒമാനികൾ ഇപ്പോൾ തന്നെ ഗ്രൂപ്പിന്റെ ഭാഗമാണെന്നും എം എ യുസഫലി ചൂണ്ടിക്കാട്ടി.
അൽ ബാറ്റിന ഗവർണർ ഷെയ്ഖ് മുഹ് ന ബിൻ സായിഫ് ബിൻ സലിം അൽ ലാംകി ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. നോർത്ത് അൽ ബാറ്റിന ഒരു ലക്ഷം ചതുരശ്രയിടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റ് തീരനഗരമായ സുവൈഖിൽ ആരംഭിച്ചിട്ടുള്ളത്. നിലവിൽ 16 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് ഒമാനിലുള്ളത്.
TAGS: Lulu Group | LuLu Hypermarkets | Lulu Hypermarkets Oman | Lulu Suwaiq | M A Yusuf Ali | North Al Batinah | Oman | Omanis | Suwaiq | Yusuffali M.A |