രാകേഷ് ജുൻജുൻവാല നെക്സ്റ്റ് മീഡിയവർക്ക്‌സിൽ നിക്ഷേപം നടത്തി

Posted on: September 22, 2015

Rakesh-Jhunjhunwala-big

മുംബൈ : ഇന്ത്യയിലെ പ്രമുഖ ഓഹരിനിക്ഷേപകനായ രാകേഷ് ജുൻജുൻവാല നെക്സ്റ്റ് മീഡിയവർക്ക്‌സിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തി. 10 രൂപ മുഖവിലയുള്ള 2.5 കോടി ക്യുമുലേറ്റീവ് കൺവെർട്ടബിൾ മുൻഗണനാ ഓഹരികളാണ് ജുൻജുൻവാലയ്ക്ക് നൽകുന്നത്.

പ്രീമിയം എഫ്എം ബ്രാൻഡായ റേഡിയോ വൺ നെക്സ്റ്റ് മീഡിയവർക്ക്‌സിന്റെ ഉടമസ്ഥതയിലാണ്. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ബംഗളൂർ, പൂനെ, അഹമ്മദാബാദ് എന്നീ ഏഴ് നഗരങ്ങളിൽ റേഡിയോ വണ്ണിന് പ്രക്ഷേപണാവകശാമുണ്ട്. ബിബിസി വേൾഡ്‌വൈഡ് ഹോൾഡിംഗ്‌സിന് നെക്‌സ്റ്റിൽ ഓഹരിപങ്കാളിത്തമുണ്ട്.