ഡോ. സിദ്ദീഖ് അഹമ്മദിന് പി.വി. സാമി അവാർഡ്

Posted on: August 24, 2015

Eram-Group-Dr.-Siddeek-Ahme

കോഴിക്കോട് : ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് കെടിസി സ്ഥാപകൻ പി. വി. സാമിയുടെ പേരിലുള്ള ഇൻഡസ്ട്രിയൽ സോഷ്യോ കൾചറൽ അവാർഡ്. സെപ്റ്റംബർ ഒന്നിന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാർഡ് സമ്മാനിക്കും.

പി. വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ആണ് പ്രമുഖ വ്യവസായസംരംഭകർക്കായി പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ക്യാപ്റ്റൻ കൃഷ്ണൻനായർ, എം എ യൂസഫലി, രാജീവ് ചന്ദ്രശേഖർ, രവി പിള്ള, പി. എൻ. സി മേനോൻ, എം. പി. രാമചന്ദ്രൻ, ഗൾഫാർ മുഹമ്മദലി, സി. കെ. മേനോൻ, വർഗീസ് കുര്യൻ, കേശവ മുരളീധരൻ എന്നിവരാണ് മുൻ വർഷങ്ങളിൽ അവാർഡ് നേടിയിട്ടുള്ളത്.