ഡോ. സിദ്ദിഖ് അഹമ്മദിന് പ്രവാസിഭാരതീയ സമ്മാന്‍ അവാര്‍ഡ്

Posted on: August 27, 2021

കൊച്ചി : ശുചീകരണരംഗത്ത് നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് സമ്മാനിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍, കിംഗ്ഡം ഓഫ് സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദാണ് അവാര്‍ഡ് സമ്മാനിച്ചത്.

ഇക്കൊല്ലം മധ്യേഷ്യയിലെ നാല് ഇന്ത്യാക്കാര്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചതെങ്കിലും സൗദി അറേബ്യയില്‍ അവാര്‍ഡ് ലഭിച്ച ഏക വ്യക്തി ഡോ. സിദ്ദീഖ് അഹമ്മദാണ്.ഇന്ത്യയിലെ അഞ്ചു സംസാനങ്ങളില്‍ സാന്നിധ്യമുള്ള ഇറാം ഗ്രൂപ്പ്, ശുചീകരണമേഖലയിലെആവശ്യങ്ങള്‍ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.