ട്രാവൽ ഇൻഷുറൻസ് : ബജാജ് അലയൻസിന്റെ മിസ്ഡ് കാൾ സർവീസ്

Posted on: March 26, 2018

കൊച്ചി : ബജാജ് അലയൻസ് ട്രാവൽ ഇൻഷുറൻസ് ഉപഭോക്താക്കൾക്കിയി മിസ്ഡ് കാൾ സർവീസ് ആരംഭിച്ചു. വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബജാജ് അലയൻസ് ഉപഭോക്താക്കൾക്ക് മിസ്ഡ് കാളിലൂടെ സമഗ്രമായ വിവരങ്ങളും സഹായവും ലഭ്യമാക്കുന്നതാണ് പുതിയ സേവനം. ഇൻഷുറൻസ് മേഖലയിൽ ഇത്തരമൊരു സേവനം ആദ്യമായി അവതരിപ്പിക്കുന്ന കമ്പനി ബജാജ് അലയൻസാണ്.

വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുന്നവർക്ക് അവിടങ്ങളിലെ അപരിചിതമായ ഭാഷയും നിയമങ്ങളും നടപടിക്രമങ്ങളുമെല്ലാം പല തരത്തിലുള്ള വൈഷമ്യങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രാദേശികമായി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും പലർക്കും ധാരണയുണ്ടാകില്ല. ഇത്തരം സന്ദർഭങ്ങളിൽ ഒരു മിസ്ഡ് കാളിലൂടെ ബജാജ് അലയൻസിന്റെ സേവനം പ്രയോജനപ്പെടുത്താനാകും. പോളിസി ആനുകൂല്യങ്ങളെക്കുറിച്ചും ക്ലെയിം പ്രോസസിനെക്കുറിച്ചും മാത്രമല്ല, മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാകുന്ന ലൊക്കേഷനുകൾ, പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ, ബാഗേജ് നഷ്ടമാകുകയോ വൈകുകയോ ചെയ്താൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ബജാജ് അലയൻസിൽ നിന്ന് സഹായം ലഭിക്കും. ഇൻഷൂർ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തി +91 124 6174720 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ നൽകുക മാത്രമേ ചെയ്യേണ്ടതുള്ളൂ.

ലോകത്ത് എവിടെ നിന്നും വിളിക്കാവുന്ന നമ്പറാണിത്. മിസ്ഡ് കാൾ ലഭിച്ചതായി എസ് എം എസ് സന്ദേശവും 10 മിനിറ്റിനുള്ളിൽ ബജാജ് അലയൻസിൽ നിന്ന് ഫോൺ വിളിയും എത്തും. കാൾ ഡ്രോപ്പോ, ക്യൂവോ ഈ സേവനത്തിന് തടസമാകില്ല. ട്രാവൽ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ഈ സേവനം പൂർണമായും സൗജന്യമായിരിക്കും. തുടക്കത്തിൽ ഈ സേവനം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാകും ലഭിക്കുക. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് പുലർത്തുന്ന കരുതലിന്റെ തുടർച്ചയാണ് പുതിയ സേവനമെന്ന് കമ്പനിയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസർ ശശികുമാർ ആദിദാമു പറഞ്ഞു. ആവശ്യം വരുന്ന ഏത് സന്ദർഭങ്ങളിലും കൃത്യമായ സഹായം അതിവേഗം ഉപഭോക്താവിന് ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Bajaj Aiianz |