22
Friday
February 2019
February 2019
പ്രളയബാധിതര്‍ക്ക് 50 ഫ്‌ളാറ്റുമായി ഒലിവ് ബില്‍ഡേഴ്‌സ്
Posted on: October 10, 2018
കൊച്ചി : പ്രളയദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഒലിവ് ബില്‍ഡേഴ്‌സ്. കൊച്ചിയില്‍ തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരിലാണ് മൂന്നു നിലകളിലായി ഗുഡ്‌നെസ് വില്ലേജ് എന്ന പേരില്‍ 50 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച രേഖകള്‍ ഒലിവ് ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ ഡോ. പി. വി മത്തായിയും ഡയറക്ടര്‍ നിമ്മി മാത്യുവും മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്ന ഓരോ അപ്പാര്‍ട്‌മെന്റിനും 512 ചതുശ്ര അടി വിസ്തൃതിയുണ്ടായിരിക്കും. ഏറ്റവും ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വേഗം സര്‍ക്കാരിനു കൈമാറുമെന്ന് ഡോ.പി.വി. മത്തായി അറിയിച്ചു. 50 കുടുംബങ്ങളെ തെരഞ്ഞെടുത്ത് ഫ്‌ളാറ്റുകള്‍ കൈമാറാനുള്ള ചുമതല സര്‍ക്കാരിനായിരിക്കും.
TAGS: Olive Builders |
News in this Section
Related News