ടാറ്റാ ഹിതാച്ചിയുടെ പുതിയ ബാക്‌ഹോലോഡർ ഷിൻറായ് വിപണിയിൽ

Posted on: December 27, 2017

കൊച്ചി : ടാറ്റാ ഹിതാച്ചിയുടെ പുതിയ ബാക്‌ഹോലോഡർ, ഷിൻറായ് വിപണിയിലെത്തി. ചുമതല, വിശ്വസനീയത, വിശ്വസ്തത എന്നിവയൊക്കെയാണ് ജപ്പാൻ പദമായ ഷിൻറായിയുടെ അർത്ഥം. തികഞ്ഞ ശേഷിയും കരുത്തും ആണ് ഷിൻറായിയുടെ പ്രത്യേകത.

കുറഞ്ഞ ആർപിഎമ്മിൽ ഉയർന്ന ടോർക് ലഭ്യമാക്കുന്ന എൻജിനാണ് ഈ കരുത്തിന്റെ ഉറവിടം. ജോലികൾ സുഗമമായി നിയന്ത്രിക്കാൻ വിശാലമായ എയർകണ്ടീഷൻഡ് കാബിൻ, സമ്പൂർണ മെക്കാനിക്കൽ ഡ്രൈവ് ട്രെയിൻ, ഇൻ-ലൈൻ-ഫ്യുവൽ ഇൻജക്ഷൻ പമ്പ്, പ്രത്യേക വാറന്റി, സപ്പോർട്ട് പാക്കേജ്, കുറഞ്ഞ പ്രവർത്തന ചെലവ് എന്നിവയാണ് പ്രത്യേകതകൾ.

ടാറ്റാ ഹിതാച്ചിസ് ടെലിമാറ്റിക് സ്യൂട്ടിൽ അധിഷ്ഠിതമായ ദീർഘവീക്ഷണമാണ് ഷിൻറായിയുടെ രൂപകൽപനയിൽ പ്രകടമാകുന്നത്. ടാറ്റാ ഹിതാച്ചി ചെയർമാൻ, പി.ടെലാങ്ങ്, ഹിതാച്ചി കൺസ്ട്രക്ഷൻ മെഷിനറി കമ്പനി, പ്രസിഡന്റും സിഇഒ-യുമായ കോടാരോ ഹിരാനോ, ടാറ്റാ ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടർ വാറൻ ഹാരീസ്, ടാറ്റാ ഹിതാച്ചി മാനേജിംഗ് ഡയറക്ടർ സന്ദീപ് ഷിൻ നകാഷിമ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷിൻറായി
അവതരിപ്പിച്ചത്.