കല്യാൺ ജുവല്ലേഴ്‌സ് 100 ദമ്പതികൾക്കൊപ്പം വാലന്റൈൻസ് ദിനം ആഘോഷിച്ചു

Posted on: March 1, 2017

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സ് വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചുള്ള ഭാഗ്യനറുക്കെടുപ്പിൽ വിജയികളായ നൂറ് ദമ്പതികൾക്കായി ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ സോനം കപൂറിനൊപ്പം ദുബായിൽ ആഘോഷപരിപാടികൾ ഒരുക്കി. ഇന്ത്യ, യുഎഇ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കല്യാൺ ജൂവല്ലേഴ്‌സ് ഉപയോക്താക്കളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്നുള്ള 6 പേരുൾപ്പെടെ ഇന്ത്യയിൽ നിന്ന് 60 പേർക്കാണ് ദുബായിലേക്ക് പറക്കാനും സോനം കപൂറിനൊപ്പം ആഘോഷപരിപാടികളിൽ പങ്കെടുക്കാനും കല്യാൺ അവസരമൊരുക്കിയത്.

വിസ്മയകരമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കല്യാൺ ജൂവല്ലേഴ്‌സ് തെരഞ്ഞെടുത്ത 200 പേർക്കൊപ്പം ചെലവഴിക്കുന്നതിനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സോനം കപൂർ പറഞ്ഞു. ബ്രാൻഡ് അംബാസഡർമാർ എന്ന നിലയിൽ വളരെ അപൂർവമായി മാത്രമേ ഉപയോക്താക്കളുമായി നേരിട്ട് ഇടപെടാൻ അവസരം ലഭിക്കാറുള്ളൂ; അത് തന്നെയാണ് ഈ ആഘോഷത്തിന്റെ പ്രത്യേകതയെന്ന് സോനം ചൂണ്ടിക്കാട്ടി.

ഉപയോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം ലഭ്യമാക്കുന്നതിനാണ് സോനം കപൂറിനെ ദുബായിലേയ്ക്ക് ക്ഷണിച്ചതെന്ന് കല്യാൺ ജൂവലേഴ്്‌സ് ചെയർമാൻ ആന്റ്മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമൻ പറഞ്ഞു. ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ചയിലൂടെ താരങ്ങളെ അടുത്തു കാണാൻ കൂടുതൽ അവസരങ്ങളൊരുങ്ങുന്നുണ്ട്. അത് ഒരു പടികൂടി കടന്ന് താരങ്ങൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കാനും കല്യാൺ ബ്രാൻഡ് അനുഭവംസ്വന്തമാക്കാനുമുള്ള അവസരമാണ് ഇതുവഴി ലഭിച്ചതെന്ന് അദേഹം ചൂണ്ടിക്കാട്ടി.