ഗ്രാൻഡ് ഹൈപ്പർ ഖൈത്താനിൽ ശാഖ തുറന്നു

Posted on: September 4, 2016

Grand-Hyper-KHAITAN-Inaug-B

കുവൈറ്റ് : ഗ്രാൻഡ് ഹൈപ്പർ കുവൈറ്റിലെ എട്ടാമത് ശാഖ ഖൈത്താൻ ട്രയോ മാളിൽ തുറന്നു. യുഎഇ ആസ്ഥാനമായുള്ള റീജൻസി ഗ്രൂപ്പിന്റെ 40 മത് ഗ്രാൻഡ് ഹൈപ്പർ ശാഖയാണ് ഖൈത്താനിൽ ആരംഭിച്ചിട്ടുള്ളത്. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സാബ ഉദ്ഘാടനം നിർവഹിച്ചു.

റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ, റാഷിദ് ബിൻ അസ്‌ലാം മൊഹിയുദ്ദീൻ, ജാസിം മുഹമ്മദ് അൽ ഷാര, എക്‌സിക്യൂട്ടീവ് ഡയറക്ടർ അൂബക്കർ മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ എൻ.വി. മുഹമ്മദ്, റീജണൽ ഡയറക്ടർ അയൂബ് കച്ചേരി, ഡോ. അബ്ദുൾ ഫത്ത, ഖത്തർ റീജണൽ ഡയറക്ടർ സി. അഷ്‌റഫ്, സിഇഒ മുഹമ്മദ് സുനീർ, ജനറൽമാനേജർ ജനറൽ മാനേജർ തഹ്‌സീർ അലി, മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ സനിൻ വാസിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾ, രാജ്യാന്തര ബ്രാൻഡിലുള്ള ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, യൂറോപ്യൻ ഡിസൈനൻമാരുടെ വസ്ത്രശേഖരം, ഫുട്‌വെയർ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ വസ്തുക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഫാമുകളിൽ നിന്ന് നേരിട്ടെത്തിക്കുന്ന പച്ചക്കറികൾ ദിവസവും ഇന്ത്യയിൽ നിന്നും മറ്റും എത്തിക്കുന്ന മീൻ, ഇറച്ചി തുടങ്ങിയവ മിതമായ നിരക്കിലാണ് വിപണനം ചെയ്യുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ ഉണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.