പാനസോണിക് എലൂഗ എൽ 4ജി വിപണിയിൽ

Posted on: May 5, 2015

Panasonic-ELUGA-L-4G-bigകൊച്ചി : പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലായ എലൂഗ എൽ 4ജി വിപണിയിലിറക്കി. അഞ്ച് ഇഞ്ച് എച്ച്ഡിഐപിഎസ് ഡിസ്‌പ്ലേ, ഗൊറില്ലസ്, 4ജി-3ജി ഡ്യൂവൽസിം സപ്പോർട്ട്, 1.2 ജിഗാഹെർട്‌സ് 64 ബിറ്റ് പ്രോസസർ, എട്ട് മെഗാ പിക്‌സൽ ക്യാമറ, അഞ്ച് മെഗാ പിക്‌സൽ ഫ്രണ്ട് ക്യാമറ, 8 ജിബി ഇന്റേണൽ മെമ്മറി, 32 ജിബി മെമ്മറികാർഡ് സപ്പോർട്ട്, വൺ ജിബി റാം എന്നി സൗകര്യങ്ങൾ അടങ്ങുന്ന എലൂഗ എൽ 4ജിയുടെ വില 12.990 രൂപയാണ്.

എലൂഗ എൽ4ജി അതിവേഗ ഡാറ്റാ ട്രാൻസ്ഫർ സാധ്യമാക്കുന്നതോടൊപ്പം ഇന്നിന്റെ സെല്ലൂലാർ ആവശ്യകതകൾക്കനുസരിച്ച് രൂപകൽപന ചെയ്തതുമാണെന്ന് പാനസോണിക് മൊബിലിറ്റി ഡിവിഷൻ ബിസിനസ് ഹെഡ് പങ്കജ് റാണ അഭിപ്രായപ്പെട്ടു.