ഉഷയുടെ പുതിയ എയർ കൂളറുകൾ വിപണിയിൽ

Posted on: April 20, 2015

Usha-Air-cooler-series-big

കൊച്ചി : വൈദ്യുതി കുറച്ച് മാത്രം ആവശ്യമായ 8 ഇന്റലിജന്റ് എയർകൂളറുകളുടെ പുതിയ ശ്രേണി ഉഷ ഇന്റർനാഷണൽ വിപണിയിലെത്തിച്ചു. ഡെസർട്ട്, പേഴ്‌സണൽ എയർ കൂളറുകളടങ്ങുന്ന പുതിയ നിരയുടെ വില 12390 രൂപ മുതൽ 15190 രൂപ വരെയും ഹണിവെൽ മോഡലുകളുടേത് 10590 രൂപ മുതൽ 18490 രൂപ വരെയുമാണ്.

ഉഷ മാക്‌സ് എയർ, എയർകിംഗ് എയർ കൂളറുകൾ എന്നിവ സ്മാർട് പിസിബിയോടുകൂടിയ ഇന്ത്യയിലെ പ്രഥമ ഇലക്‌ട്രോണിക് ഡെസർട്ട് കൂളറുകളാണ്. വൈദ്യുതി ലാഭിക്കാൻ സഹായകമായ സ്മാർട് സ്ലീപ് ഇവയുടെ പ്രത്യേകതയാണ്. തണുപ്പ് കുറക്കാനും കൂട്ടാനുമുള്ള ജെസ്റ്റ്, ഫോർ യുവർ മെമ്മറി കോഡ്, കുട്ടികൾ ബട്ടണുകൾ തകരാറിലാക്കുന്നത് തടയാനുള്ള ചൈൽഡ് ലോക്ക്, ജലം തീർന്നുപോയാൽ മുന്നറിയിപ്പ് നൽകുന്ന ലോ വാട്ടർ അലാം എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഹണിവെൽ കൂളറുകളിലെ അയൊണൈസർ മുറിയിലെ വായു ശുദ്ധീകരിക്കാൻ സഹായകമാണ്. അലർജി, ആസ്തമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം വിഷമതയനുഭവിക്കുന്നവർക്ക് ഇത് ആശ്വാസം നൽകും.