ഫെയർ ആൻഡ്‌ലൗലി സ്‌കോളർഷിപ്പിന് പതിനായിരം അപേക്ഷകൾ

Posted on: March 22, 2015

Far&Lovely-Foundation-big

കൊച്ചി : പതിനൊന്നാമത് ഫെയർ ആൻഡ് ലൗലി ഫൗണ്ടേഷൻ സ്‌കോളർഷിപ്പിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. പതിനായിരത്തിലേറെ പെൺകുട്ടികളാണ് ഇത്തവണ സ്‌കോളർഷിപ്പിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അപേക്ഷകൾ സമർപിച്ചത്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഹിന്ദുസ്ഥാൻ ലിവർ 2003-ൽ ആരംഭിച്ച അവാർഡിനായി ഇതുവരെയായി ആയിരത്തിലേറെ പെൺകുട്ടികളാണ് അർഹരായത്. പെൺകുട്ടികളുടെ പഠനത്തിനും സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങുന്നതിനുമായി ഒരു ലക്ഷം രൂപ വരെയാണ് സ്‌കോളർഷിപ്പായി നൽകപ്പെടുക.

ഈ വർഷത്തെ സ്‌കോളർഷിപ്പിന് പെൺകുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഇന്റർവ്യൂ ബംഗളുരുവിൽ നടന്നു. വിജയ് ലോധ, ഗൗതം സിഹ്ന, ചാരുലതാ രവികുമാർ, രശ്മി ശ്രീനിവാസ്, ജോൺ ദേവ് രാജ്, വിക്കി റെജ് എന്നിവരടങ്ങുന്ന പാനലാണ് ഇന്റർവ്യൂ നടത്തിയത്. കോൽക്കത്ത, മുംബൈ, ലക്‌നോ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള കൂടിക്കാഴ്ച സംഘടിപ്പിക്കുമെന്ന് ഹിന്ദുസ്ഥാൻ ലിവർ വൈസ് പ്രസിഡന്റ് ശ്രീനന്ദൻ സുന്ദരം പറഞ്ഞു.