എലൈറ്റ് ടാപ്പ് ശ്രേണിയുമായി ജോൺസൺ

Posted on: January 21, 2015

H-&-R-Johnson-Elite-big

കൊച്ചി : എച്ച് ആൻഡ് ആർ ജോൺസൺ, ബാത്ത്‌റൂം ടാപ്പുകളുടെ പ്രീമിയം ശേഖരം വിപണിയിലെത്തിച്ചു. എലൈറ്റ് കലക്ഷൻ എന്ന പുതിയ ശ്രേണി, ആഡംബരത്തിലും രൂപഭംഗിയിലും സമാനതകളില്ലാത്തവയാണ്.

ഏറ്റവും ഗുണമേന്മയേറിയ സ്റ്റെയിൻലസ് സ്റ്റീലും സിലിക്കോൺ നോസിലും ടാപ്പുകളെ വ്യത്യസ്ഥമാക്കുന്നു. എല്ലാ സുക്ഷിരങ്ങളിലൂടേയും ഉള്ള വെള്ളത്തിന്റെ പ്രവാഹം ഏകീകൃതമാണ്. ഉപഭോക്താവിന്റെ എല്ലാവിധ സുഖസൗകര്യങ്ങൾക്കും അനുസൃതമായി, എലൈറ്റ് ശേഖരത്തിൽ ക്രോം പ്ലേറ്റ് ചെയ്ത മികച്ച ഗുണമേന്മയുള്ള പിച്ചളയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതോടൊപ്പം വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെയും സൂക്ഷിക്കും. ജലസംരക്ഷണ സാങ്കേതിക വിദ്യയും തെർമോസ്റ്റാറ്റ് കൺട്രോളും ആണ് മറ്റ് പ്രത്യേകതകൾ.

ജമ്മുകാശ്മീരിലെ സാംബായിലെ ഫാക്ടറിയിലാണ് എലൈറ്റ് ശേഖരം രൂപകൽപന ചെയ്തു നിർമിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള പുതിയ ശ്രേണിയ്ക്ക് 10 കൊല്ലത്തെ വാറൻഡിയുമുണ്ട്. എലൈറ്റ് കലക്ഷൻ, എലൈറ്റ് 1000, എലൈറ്റ് 2000, എലൈറ്റ് 3000, എലൈറ്റ് 4000, എലൈറ്റ് 5000 എന്നീ മോഡലുകൾ വിപണിയിൽ ലഭ്യമാണ്.