കൊച്ചിയിൽ നവീകരിച്ച ഹൗസ് ഓഫ് ജോൺസൺ എക്‌സ്പീരിയൻസ് സെന്റർ തുറന്നു

Posted on: March 21, 2018

കൊച്ചി : എച്ച്. ആൻഡ് ആർ ജോൺസൺ നവീകരിച്ച എക്‌സ്പീരിയൻസ് സെന്റർ കൊച്ചിയിൽ തുറന്നു. കുണ്ടന്നൂരിലുള്ള എൻ.എച്ച്. ബൈപാസിലാണ് ഹൗസ് ഓഫ് ജോൺസൺ എക്‌സ്പീരിയൻസ് സെന്റർ പ്രവർത്തിക്കുന്നത്. ആകർഷകമായ പശ്ചാത്തലം, അതീവ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ, മുറികളുടെ രീതിയിലെ അവതരണം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി 13500 ചതുരശ്ര അടിയിലാണ് കൊച്ചിയിലെ ആകർഷകമായ ഹൗസ് ഓഫ് ജോൺസൺ എക്‌സ്പീരിയൻസ് സെന്റർ ഒരുക്കിയിരിക്കുന്നത്. ജോൺസൺ ടൈലുകൾ, ജോൺസൺ ബാത്ത്‌റൂമുകൾ, മോഡുലർ കിച്ചണുകൾ, എൻജിനിയേഡ് മാർബിളും ക്വാർട്ട്‌സും തുടങ്ങിയവയെല്ലാം ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്.

എക്‌സ്പീരിയൻസ് സെന്റർ ജനങ്ങൾക്കായി അവതരിപ്പിച്ച വേളയിൽ അൻപതോളം പുതിയ ഉത്പന്നങ്ങളും എച്ച്. ആൻഡ് ആർ. ജോൺസൺ പുറത്തിറക്കിയിട്ടുണ്ട്. മാർബോണൈറ്റ് 80 x 80 സെന്റീ മീറ്റർ, 60 x 120 സെന്റീ മീറ്റർ, എലൈറ്റ് 80 x 120 സെന്റീമീറ്റർ, ക്രാഫ്റ്റ് പരമ്പരയിലെ പുതിയ 80 x 40 സെന്റീമീറ്റർ ശേഖരം, ഭിത്തികൾക്കുള്ള പുതിയ 30 x 60 സ്മാർട്ട് പരമ്പര, ജോൺസൺ പോർസലാനോ റോയൽ കെയർ ശേഖരത്തിലെ വലിയ ഫോർമാറ്റിലുള്ള സ്ലാബുകൾ തുടങ്ങിയവയെല്ലാം ഈ പുതിയ ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു.

ഡിസ്‌പ്ലേ സെന്റർ പ്രിസം സിമന്റ് മാനേജിംഗ് ഡയറക്ടർ വിജയ് അഗർവാൾ ഉദ്ഘാടനം ചെയ്തു. വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അനൂപ് ശ്രീകുമാർ, വിപണന വിഭാഗം ജനറൽ മാനേജർ രാജേഷ് കുമാർ തുടങ്ങിയ കമ്പനിയുടെ സീനിയർ മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

പുതു തലമുറ സ്റ്റോറുകൾ. വീടുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണ ആസൂത്രണവും രൂപകൽപ്പനയും ഒരേ കൂരയ്ക്കു കീഴെ അവതരിപ്പിക്കുകയും അവയെ ഉയർന്ന ഒരു തലത്തിലേക്കു കൊണ്ടു പോകുകയും ചെയ്യുന്നതാണ് ഹൗസ് ഓഫ് ജോൺസൺ എക്‌സ്പീരിയൻസ് സെന്റർ എന്നും പ്രിസം സിമന്റ് മാനേജിങ് ഡയറക്ടർ വിജയ് അഗർവാൾ പറഞ്ഞു.