കേരളത്തിലെ ഏറ്റവും വലിയ ഹൗസ് ഓഫ് ജോൺസൺ ഷോറൂം കൊച്ചിയിൽ

Posted on: June 10, 2015

House-of-Johnson-Inaug-Big

കൊച്ചി : എച്ച് ആൻഡ് ആർ ജോൺസൺ കൊച്ചിയിൽ കേരളത്തിലെ ഏറ്റവും വലിയ ഹൗസ് ഓഫ് ജോൺസൺ ഷോറൂം തുറന്നു. ടൈൽസ്, ബാത്ത്‌റൂം ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം 13,500 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ജോൺസൺ ടൈൽസ്, ജോൺസൺ ബാത്ത്‌റൂംസ്, ജോൺസൺ കിച്ചൻസ്, ജോൺസൺ മാർബിൾ, ക്വാർട്‌സ് എന്നിവയ്‌ക്കൊപ്പം ജോൺസൺ ഇന്റർനാഷണലിൽ നിന്നുള്ള പ്രീമിയം ഉത്പന്നങ്ങളും പുതിയ ഷോറൂമിൽ ലഭ്യമാണ്.

കൊച്ചി ദേശീയ പാത 47-ൽ കുണ്ടന്നൂരിലാണ് ഹൗസ് ഓഫ് ജോൺസൺ-ന്റെ വിശാലമായ പുതിയ ഷോറൂം. എച്ച് ആൻഡ് ആർ ജോൺസണെ സംബന്ധിച്ചിടത്തോളം കേരളം വളർന്നുകൊണ്ടിരിക്കുന്ന വിപണിയാണെന്ന് എച്ച് ആൻഡ് ആർ ജോൺസൺ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗണേഷ് കാസ്‌കാർ പറഞ്ഞു.

ടൈൽ, ബാത്ത്, കിച്ചൻ ഉത്പന്നങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഹൗസ് ഓഫ് ജോൺസൺ ഷോറൂമാണ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്ന് എച്ച് ആൻഡ് ആർ ജോൺസൺ ജനറൽ മാനേജർ സെയിൽസ് രാകേഷ് നായർ പറഞ്ഞു.