ജിഎസ്ടി റിട്ടേൺ അനായാസം ഫയൽ ചെയ്യാൻ ടാലി

Posted on: September 4, 2017

തിരുവനന്തപുരം : ബിസിനസ് സോഫ്റ്റ്‌വേർ സേവന ദാതാക്കളായ ടാലി സൊലൂഷൻസ് ജിഎസ്ടി ആർ 1 റിട്ടേൺ അനായാസം ഫയൽ ചെയ്യുന്നതിനുള്ള ലളിതമായ സംവിധാനമായ ടാലി ഇആർപി 9 റിലീസ് 6.1 അവതരിപ്പിച്ചു. ജിഎസ്ടി അവതരിപ്പിച്ച ഉടൻ ടാലി പുറത്തിറക്കിയ ജിഎസ്ടി ബില്ലിംഗ് സോഫ്റ്റ്‌വേർ 3 ദശലക്ഷം തവണയാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്.

ഇതേ തുടർന്നാണ് ലളിതവും അനായാസവുമായ ഇആർപി 9 റിലീസ് 6 വിപണിയിലിറക്കിയത്.സിംഗിൾ യൂസർ പതിപ്പിന്റെ വില 18000 രൂപയും ജിഎസ്ടിയും മൾട്ടി യൂസർ പതിപ്പിന്റെ വില 54000 രൂപയും ജിഎസ്ടിയുമാണ്. എന്നാൽ നിലവിലുള്ള ടാലി ഉപയോക്താക്കൾക്ക്, പുതിയ സോഫ്റ്റ്‌വേർ സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാം.

ജിഎസ്ടിആർടി 1, ജിഎസ്ടി ആർ 3 ബി എന്നീ തൊട്ടടുത്ത മാസത്തേയ്ക്കുള്ള ഫയലിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ സോഫ്റ്റ്‌വേർ പര്യാപ്തമാണ്. ഉപയോക്താവിന്റെ നിയമാനുസൃതമുള്ള ആവശ്യങ്ങൾ അപ്‌ഡേറ്റ് ചെയ്ത് ടാലി എപ്പോഴും സജീവമായിരിക്കും. ജിഎസ്ടിഎൻ പോർട്ടൽ വഴി നേരിട്ട് ഫയൽ ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഒറ്റ ബട്ടൺ ക്ലിക്കിലൂടെ കൃത്യമായ ജിഎസ്ടി റിട്ടേൺസ്, ടാലി ഇആർപി 9 റിലീസ് 6 ലഭ്യമാക്കും. ടാലിയുടെ സാങ്കേതിക പങ്കാളികൾ ഐസിഎംഐ ആണ്. അതുകൊണ്ട് ജിഎസ്ടി സാങ്കേതിക വശങ്ങൾ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് എളുപ്പത്തിൽ സാധ്യമാകുമെന്ന് ടാലി സൊലൂഷൻസ് മാനേജിംഗ് ഡയറക്ടർ ഭരത് ഗോയങ്ക പറഞ്ഞു.

നിലവിലുള്ള ടാലി ഉപയോക്താക്കൾക്ക് ടാലി ഇആർപി 9 റിലീസ് 6 www.tallysolutions.com/gst എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ജിഎസ്ടി റെഡി ടാലി ഇആർപി 9 ലൈസൻസ് ക്വിക്‌ബൈയിൽ www.tallysolutions.com വാങ്ങാനും സൗകര്യമുണ്ട്.

TAGS: Tally Solutions |