പുതുതലമുറ ബിസിനസ്സ് മാനേജുമെന്റ് സോഫ്റ്റ്വെയറായ ടാലിപ്രൈം അവതരിപ്പിച്ച് ടാലി സൊല്യൂഷന്‍സ്

Posted on: November 6, 2020


കൊച്ചി : ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ ദാതാക്കളായ ടാലി സൊല്യൂഷന്‍സ് 2020 നവംബര്‍ 09 ന് ടാലിപ്രൈം പുതുതലമുറ ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ അവതരിപ്പിക്കുന്നു. ഇത് ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് ലളിതവും ശക്തവുമായ സോഫ്റ്റ്വെയറാണ്. 30 വര്‍ഷങ്ങളായി ബിസിനസ്സ് ലളിതമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ടാലി, ടാലിപ്രൈം അവതരണത്തോടെ ബിസിനസ്സ് മാനേജ്മെന്റിനെ കൂടുതല്‍ ലളിതമാക്കുകയും, അക്കൗണ്ടിംഗോ, മറ്റ് സാങ്കേതികവിദ്യയോ അറിയാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ബിസിനസ്സ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും വളരാനും സഹായിക്കുന്നു. ഉപഭോക്തൃ അനുഭവത്തിന് ഊന്നല്‍ നല്‍കി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണ് ടാലിപ്രൈം.

ടാലിപ്രൈം അവതരിപ്പിക്കുന്നതോടെ,ഉപഭോക്തൃ ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനും തടസ്സമില്ലാത്ത ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ ഇവന്റുകളും വെബിനാറുകളും നടത്തുന്നതിന് പരിശീലനം നല്‍കുന്നു. അതിനുപുറമെ ലീഡ് ജനറേഷന്‍ ഉപഭോക്താക്കളിലേക്ക് പരമാവധി എത്തിച്ചേരാനും, ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപകരണങ്ങളിലും കമ്പനി പരിശീലനം നല്‍കുന്നു.

എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി ഉപയോക്താക്കള്‍ക്കായി പരിഹാരങ്ങള്‍ ടാലി ലഭ്യമാക്കുന്നു. കണക്റ്റിവിറ്റിയുടെ ശക്തി പ്രയോജനപ്പെടുത്തി ബിസിനസ്സുകളെ സഹായിക്കുന്നതിന് ചില്ലറ വില്‍പ്പന, കൂടുതല്‍ സംയോജിത ഉല്പന്നം നിര്‍മ്മിക്കല്‍ എന്നിവ പോലുള്ള പുതിയ വിഭാഗങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. നിലവിലുള്ള ആഗോള വിപണികളില്‍ ശക്തമായി ചുവടുറപ്പിക്കാനും പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി പ്രരിശ്രമിക്കുന്നു

മൂന്നു പതിറ്റാണ്ടിലേറെയായി തങ്ങള്‍ ദശലക്ഷക്കണക്കിന് ബിസിനസ്സ് ഉടമകള്‍, പ്രൊഫഷണലുകള്‍, അക്കൗണ്ടന്റുമാര്‍ക്ക് അവരുടെ ബിസിനസുകള്‍ക്ക് ലളിതവും ശക്തവുമായ പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ ടാലി സൊല്യൂഷന്‍സ് നവീകരിച്ചു. ടാലിപ്രൈം ഉപയോഗിച്ച് തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും സാധിക്കും, വരും ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ടാലിപ്രൈം എത്തിക്കാന്‍ കഴിയും എന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു.

എംഎസ്എംഇ മേഖലയെ സംബന്ധിച്ചിടത്തോളം, ഭാവിയില്‍ നിരവധി ബിസിനസുകളുണ്ട്, ആ ബിസിനസുകള്‍ മികച്ച രീതിയില്‍ നടത്താന്‍ സഹായിക്കുന്നതിന് പുതിയ തലമുറ സാങ്കേതികവിദ്യകളുമായി അവരെ പിന്തുണയ്ക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കും, ടാലി സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ തേജസ് ഗോയങ്ക പറഞ്ഞു.

 

TAGS: Tally Solutions |