ഇ-ഇന്‍വോയ്‌സിംഗ് : എംഎസ്എംഇകളെ സഹായിക്കാനായി ടാലിപ്രൈം 3.0

Posted on: August 1, 2023

കൊച്ചി : അഞ്ചു കോടി രൂപയോ അതിലധികമോ വിറ്റുവരവുള്ള എറണാകുളത്തെ എംഎസ്എംഇകളെ 2023 ആഗസ്റ്റ് 1 മുതല്‍ ഇ-ഇന്‍വോയ്‌സിംഗ് മാന്‍ഡേറ്റ് സുഗമവും ഫലപ്രദവുമായി നടപ്പാക്കാന്‍ സഹായിക്കാന്‍ തയ്യാറായി ടാലി സൊല്യൂഷന്‍സ്. ടാലിപ്രൈം 3.0 എന്ന സമഗ്രവും സംയോജിതവുമായ സേവനം വഴി ഇ-ഇന്‍വോയ്‌സിംഗ് ഫലപ്രദമായി കൈകാര്യം ചെയ്യാനും സാധിക്കും. നിയന്ത്രണ സ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയില്‍ അവ പാലിക്കുന്നതു തുടരാനായി ആവശ്യമായ മാറ്റങ്ങള്‍ക്കായി നടത്തേണ്ട കാര്യങ്ങളെ കുറിച്ച് എറണാകുളത്തെ ബിസിനസുകള്‍ക്കിടയില്‍ അവബോധം വളര്‍ത്താനുള്ള വിപുലമായ ശ്രമങ്ങളാണു നടത്തുന്നത്.

ഇ-ഇന്‍വോയ്‌സിംഗ്, ഇ-വേബില്‍, ഓഡിറ്റ് ട്രയല്‍ എന്നിവയുടെ പരിണിത ഫലങ്ങള്‍, സുഗമമായ മാറ്റത്തോടൊപ്പം ബിസിനസ് ഉത്പാദനക്ഷമതയും ലാഭക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്കുള്ള പങ്ക് തുടങ്ങിയവ എറണാകുളത്തുള്ള 49216 ബിസിനസുകള്‍ക്കു മനസിലാക്കി കൊടുക്കുകയാണ് ലക്ഷ്യം. നവീനമായ റിപോര്‍ട്ടിംഗ് ശേഷിയുമായുള്ള പുതുക്കിയ കംപ്ലയന്‍സ് എഞ്ചിന്‍, ഒന്നിലേറെ ജിഎസ്ടിഎന്നുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനവുമായി പ്രത്യേകമായുള്ള രൂപകല്പന തുടങ്ങിയവ ടാലി അടുത്തിടെ അവതരിപ്പിച്ച ടാലിപ്രൈം 3.0-ല്‍ ഉണ്ട്.

അഞ്ചു കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് 2023 ആഗസ്റ്റ് 1 മുതല്‍ ഇ-ഇന്‍വോയ്‌സിംഗ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിയന്ത്രണ സംവിധാനങ്ങള്‍ക്കു കീഴിലുള്ള ബിസിനസുകളെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണെന്ന് ടാലി സൊല്യൂഷന്‍സ് ഇന്ത്യ ബിസിനസ് മേധാവി ജോയ്‌സ് റേ പറഞ്ഞു.

മൂന്നു ദശാബ്ദത്തിലേറെ സമഗ്ര ബിസിനസ് സേവനങ്ങള്‍ ലഭ്യമാക്കുകയും എംഎസ്എംഇ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് ആഴത്തിലുള്ള അറിവു പുലര്‍ത്തുന്നതുമായ ടാലി 2.3 ദശലക്ഷത്തിലേറെ ബിസിനസുകളെയാണ് വര്‍ഷങ്ങളായി സഹായിക്കുന്നത്. 28,000-ല്‍ ഏറെ പങ്കാളികളുമായുള്ള കമ്പനിയുടെ വിപുലമായ ശൃംഖല രാജ്യത്തിന്റെ മുഴുവന്‍ ഭാഗത്തും സേവനങ്ങള്‍ എത്തുന്നു എന്ന് ഉറപ്പാക്കുന്നു. ടാലിയുടെ ഉപഭോക്തൃ സൗഹൃദ സ്വഭാവവും വിശ്വാസ്യതയും സ്വീകരിക്കാനാവുന്ന സംവിധാനങ്ങളും അതിനെ ഇന്ത്യയിലെ ചെറുകിട, ഇടത്തരം വലുപ്പത്തിലുള്ള ബിസിനസുകളുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പാക്കി മാറ്റുകയും ചെയ്തു.