പാലക്കാട് വോഡഫോൺ സൂപ്പർനെറ്റ് 4ജി സേവനങ്ങൾ

Posted on: February 14, 2017

പാലക്കാട് : വോഡഫോൺ സൂപ്പർനെറ്റ് 4ജി സർവീസുകൾ പാലക്കാട് അവതരിപ്പിച്ചു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മഞ്ചേരി, കോട്ടയം, ആലപ്പുഴ, കൊല്ലം, ചേർത്തല എന്നിവിടങ്ങളൽ നേരത്തെ വോഡഫോൺ സൂപ്പർനെറ്റ് 4ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. ഏറ്റവും ഫലപ്രദമായ നെറ്റ്‌വർക്കിലൂടെ വോഡഫോണിന്റെ 4ജി ഉപഭോക്താക്കൾക്ക് മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് അതിവേഗത്തിൽ ഉപയോഗിക്കാനും മൊബൈൽ മൈ-ഫൈ ഉൾപ്പെടെയുള്ള സ്മാർട്ട് ഡിവൈസുകളിൽ പ്രയോജനപ്പെടുത്താനും സാധിക്കും.

ആഗോള നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തിക്കൊണ്ട്, യുകെ, യുഎഇ, ന്യൂസിലൻഡ്, ടർക്കി, അയർലൻഡ്, സിംഗപ്പൂർ, അൽേബനിയ, നെതർലെൻഡ്, റൊമേനിയ, ജർമനി, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങി 35 ൽ അധികം രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്കായി വോഡഫോൺ 4ജി ഇന്റർനാഷണൽ റോമിംഗ് സാധ്യമാകും. കൂടുതൽ രാജ്യങ്ങളിൽ ഈ സേവനം അടുത്തു തന്നെ വ്യാപിപ്പിക്കും.

പാലക്കാടുള്ള വോഡഫോൺ ഉപഭോക്താക്കൾക്ക് വോഡഫോൺ സൂപ്പർനെറ്റ് 4ജി സേവനങ്ങൾ ആസ്വദിച്ചുതുടങ്ങാമെന്ന് വോഡഫോൺ ഇന്ത്യയുടെ കേരള ബിസിനസ് മേധാവി, അഭിജിത്ത് കിഷോർ പറഞ്ഞു. കേരളത്തിലെ 433 പട്ടണങ്ങളിലായി വോഡഫോൺ സൂപ്പർനെറ്റ് 4ജി സർവ്വീസുകൾ ഇപ്പോൾ ലഭ്യമാണ്. 2017 മാർച്ചിൽ വോഡഫോൺ സൂപ്പർനെറ്റ് 4ജി സർവീസുകൾ രാജ്യത്തെ 2400 പട്ടണങ്ങളിൽ ലഭ്യമാകുമെന്നും അദേഹം പറഞ്ഞു.