വോഡഫോൺ സൂപ്പർനെറ്റ് കേരളത്തിലും

Posted on: May 12, 2016

Vodafone-Kerala-head-Abhiji

കൊച്ചി : വോഡഫോൺ ഇന്ത്യ കേരളത്തിലെ 75 ലക്ഷം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച കണക്ടിവിറ്റി സേവനങ്ങൾ ലഭ്യമാക്കുന്ന വോഡഫോൺ സൂപ്പർനെറ്റ് അവതരിപ്പിച്ചു. വോയ്‌സ് ഡാറ്റാ ആവശ്യങ്ങൾക്കായി എല്ലാ സമയത്തും കണക്ടഡ് ആയിരിക്കാൻ വോഡഫോൺ സൂപ്പർനെറ്റ് സഹായകമാണ്.

ഇതിനായി ആയിരക്കണക്കിനു സെൽ സൈറ്റുകളാണ് വോഡഫോൺ പുതുതായി കൂട്ടിച്ചേർത്തത്. 4ജി സേവനങ്ങൾ കേരളത്തിലുടനീളമായി 70 നഗരങ്ങളിലും വോഡഫോണിന്റെ 3ജി നെറ്റ്‌വർക്ക് സംസ്ഥാനത്തെ 548 പട്ടണങ്ങളിലും ലഭ്യമാണ്.

വോഡഫോൺ സൂപ്പർനെറ്റ് ഏറ്റവും ഫലപ്രദമായ 1800 MHz സ്‌പെക്ട്രം ബാൻഡിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മഞ്ചേരി തുടങ്ങിയ 70 ഓളം പ്രധാന ബിസിനസ്, റസിഡൻഷ്യൽ മേഖലകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് വോഡഫോൺ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോർ പറഞ്ഞു. കേരളത്തിലെ നെറ്റ്‌വർക്ക് വികസിപ്പിക്കാനും ആധുനികവത്ക്കരിക്കാനും 500 കോടിയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.