വോഡഫോൺ സൂപ്പർനെറ്റ് 4ജി 2400 പട്ടണങ്ങളിലേക്ക്

Posted on: November 10, 2016

Vodafone-Logo-Big

കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി ഒൻപതു സർക്കിളുകളിൽ വിജയകരമായി അവതരിപ്പിച്ചതിനു പിന്നാലെ എട്ടു പുതിയ സർക്കിളുകളിലായി 2400 പട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. 2017 മാർച്ചോടുകൂടി 2400 പട്ടണങ്ങളിലും ലോകത്തിലെ ഏറ്റവും വിപുലമായ 4ജി ശൃംഖല ലഭ്യമാക്കുമെന്ന് വോഡഫോൺ ഇന്ത്യ പ്രഖ്യാപിച്ചു.

അസം-നോർത്ത് ഈസ്റ്റ്, മഹാരാഷ്ട്രാ-ഗോവ, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, യുപി (വെസ്റ്റ്) എന്നീ സർക്കിളുകളിലാവും ഉടൻ ഈ സേവനം ലഭ്യമാക്കുക. മുംബൈ, ഡെൽഹി-എൻസിആർ, കൊൽക്കത്ത, കർണാടക, കേരളം, ഹരിയാന, ഗുജറാത്ത്, യുപി (ഈസ്റ്റ്), പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഇപ്പോൾ വോഡഫോൺ 4ജി സേവനങ്ങൾ ലഭ്യമാണ്.

ലോകോത്തര ഡാറ്റാ ഉപയോഗം സാധ്യമാക്കും വിധം തങ്ങളുടെ 4ജി സേവനം സുപ്രധാന സർക്കിളുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു ശ്രമിക്കുന്നതെന്ന് പുതിയ ഘട്ടം 4ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കവെ വോഡഫോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനിൽ സൂദ് പറഞ്ഞു.